Sunday, December 1, 2024
HomeStoryഫോട്ടോഗ്രാഫിയുടെ കെമിസ്ട്രി!!

ഫോട്ടോഗ്രാഫിയുടെ കെമിസ്ട്രി!!

ചെറുപ്പം മുതൽ ചിത്രം വരയും പെയിന്റിങ്ങും ഒക്കെ കൂടെയുണ്ടായിരുന്നു, ഫോട്ടോഗ്രാഫിയും ആരുമറിയാതെ കാത്തു സൂക്ഷിച്ച ഒരാഗ്രഹമായിരുന്നു. 2014 ൽ ഫാമിലി യാത്രകളിൽ ഫോട്ടോസ് എടുക്കാൻ വേണ്ടി വാങ്ങിയ കാനൻ ക്യാമറയും കിറ്റ്ലെൻസും വെച്ച് ആണ് ഫോട്ടോഗ്രാഫിയ്ക്ക് തുടക്കം കുറിച്ചത്.എൻ്റെ താല്പര്യം കണ്ടപ്പോൾ ഭർത്താവ് ഒരു മാക്രോ ലെൻസ് സർപ്രൈസ് ആയി വാങ്ങി തന്നു. സ്വന്തമായി ക്യാമറ കിട്ടിയത് മുതൽ മാക്രോ ഫോട്ടോഗ്രാഫി മാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നീട് 2017 ൽ ഖത്തറിൽ എത്തിയപ്പോളാണ് പക്ഷികളുടെ ഫോട്ടോഗ്രാഫി ഗൗരവമായി ചെയ്യാൻ തുടങ്ങിയത്. അതിനു കാരണം അവിടത്തെ ഫോട്ടോഗ്രാഫർമാരുടെ അസോസിയേഷൻ ആയ PMQ (Photography Malayalam Qatar) ആണ്.
ഒരുപാട് ബേസിക്സ് പഠിക്കാൻ പറ്റിയത് PMQ വഴി ആണ്. ഖത്തറിലെ പാർക്കുകളിലൊക്കെയുള്ള
കിളികളുടെ ചിത്രങ്ങൾ പകർത്തി ആണ് തുടക്കം .

കെമിസ്ട്രി ടീച്ചറായി കുറച്ചു കാലം ജോലി ചെയ്തിരുന്നെങ്കിലും ഫോട്ടോഗ്രാഫി പാഷൻ ആയി കൂടെ വന്നതോടെ ഇതിൽ കുറച്ചധികം താല്പര്യം വന്നു എന്നതാണ് വാസ്തവം, ഫുഡ് ആൻഡ് പ്രോഡക്റ്റ് ഫോട്ടോഗ്രാഫി ചെറുതായി പ്രൊഫഷണൽ ആയിട്ട് ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ ആ മേഖലയിൽ തന്നെ പ്രവർത്തിക്കണം എന്നതാണ് ആഗ്രഹം.

പക്ഷികളുടെ ഫോട്ടോഗ്രാഫി ചെയ്യണം എന്ന ആഗ്രഹം വന്നപ്പോൾ ആദ്യ യാത്രയ്ക്ക് തട്ടേക്കാടായിരുന്നു തിരഞ്ഞെടുത്തത് . ആദ്യത്തെ അനുഭവം ആയതു കൊണ്ട് തന്നെ വളരെയധികം ത്രില്ലിൽ ആയിരുന്നു ആ യാത്ര. പക്ഷിനിരീക്ഷണത്തിൽ താല്പര്യമുള്ള പല ആളുകളെയും ഈ യാത്രയിൽ പരിചയപ്പെടാൻ പറ്റിയെങ്കിലും അന്ന് എന്റെ ഫോട്ടോഗ്രാഫി അത്ര മികച്ചതായി എനിക്ക് തോന്നിയിരുന്നില്ല. ഒരുപാട് പക്ഷികളെ ആ യാത്രയിൽകണ്ടു.

ഇതിനു ശേഷമാണ് ഞാൻ കെനിയ, പാപ്പുവ ന്യൂഗിനിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചത്. കെനിയയിൽ ആദ്യ തവണ ഒരു ഫാമിലി അവധിക്കാലം ആസ്വദിക്കാനാണ് പോയതെങ്കിലും ഒരുപാടു നല്ല ചിത്രങ്ങൾ പകർത്താനും പറ്റി . പൊതുവെ എല്ലാവരും ബിഗ് 5 ആണ് ലക്ഷ്യമിടുന്നതെങ്കിലും , ഞാൻ ആയാത്രയിൽ ഏകദേശം മുപ്പത്തഞ്ചോളം പക്ഷികളുടെ ഫോട്ടോയും എടുത്തിരുന്നു.

ഏതൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെയും ഇഷ്ട്ടപ്പെട്ട ഡെസ്റ്റിനേഷൻ ആയ മസായി മാരനാ ഷണൽ
പാർക്ക് രണ്ടു തവണ സന്ദർശിച്ചിട്ടുണ്ട്. ആദ്യ യാത്ര എല്ലാവരെയും പോലെ ആവേശം നിറഞ്ഞത് തന്നെയായിരുന്നു.. എല്ലാം പുതിയ അനുഭവങ്ങൾ… കാണുന്ന കാഴ്ചകൾ എല്ലാം വളരെ വ്യത്യസ്തം .. സിംഹങ്ങളും പുലികളും ചീറ്റയും ആനകളും കൂടാതെ ഒരുപാട് കിളികളും ഒക്കെയായി കുറെ ചിത്രങ്ങൾ എടുക്കാൻ പറ്റി . താമസിച്ചിരുന്ന ടെന്റിനു പുറത്തു മിക്ക രാത്രികളിലും മൃഗങ്ങളുടെ സമ്മേളനം ആയിരുന്നു… പേടിയും ഉത്സാഹവും ഒരേ സമയം അനുഭവിക്കാം .രാവിലെ വാതിൽ തുറക്കുന്നത് ആനക്കൂട്ടങ്ങളുടെ മുന്നിലേക്ക്… ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർക്ക് സന്തോഷം കിട്ടാൻ ഇതിൽ കൂടുതലെന്ത് വേണം ?

രണ്ടാമത്തെ തവണ ഞാൻ തനിച്ചു യാത്ര ചെയ്തു.ടെന്റിന്റെ പുറത്തു തൊട്ടടുത്ത് ആനകൾ മരക്കൊമ്പുകൾ ഒടിച്ചെടുക്കുന്ന ശബ്ദം ഒക്കെ കേട്ടുകൊണ്ടുറങ്ങാതെയിരിക്കാൻ നല്ല രസമായിരുന്നു. ഹിപ്പോകൾ മാര പുഴയിൽ നിന്ന് നേരെ കരയിലേക്ക് കയറി നമ്മളുടെ ടെന്റിന്റെ പുറത്തു കൂടെ നടന്നു പോവുന്നത് കണ്ടിരിക്കാം.രാത്രിയുടെ കാടിന് മറ്റൊരു മുഖമാണ്. പുറത്തു ഇരുട്ടായതിനാൽ കാഴ്ചകൾ ഇല്ല…സൗണ്ട് എഫ്ഫക്റ്റ് മാത്രം . വീണ്ടും അനുഭവിക്കാൻ തോന്നിപ്പിക്കുന്ന ഒരു ഫീൽ.

സിംഹക്കൂട്ടം വലിയൊരു കാട്ടുപോത്തു ഗ്രൂപ്പിലെ ഒന്നിനെ ടാർജറ്റ് ചെയ്തു ആക്രമിച്ചു കീഴടക്കുന്ന മുഴുനീള കാ ഴ്ചയായിരുന്നു രണ്ടാമത്തെ മാര യാത്രയിലെ സ്പെഷ്യൽ അനുഭവം.മണിക്കൂറുകൾ എടുക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ആക്രമിക്കാൻ ക്ഷമയോടെ അവസരം കാത്തുനിൽക്കുന്ന സിംഹക്കൂട്ടവും , ജാഗ്രതയോടെ പുല്ലു മേഞ്ഞു കൊണ്ടിരിക്കുന്ന കാട്ടുപോത്തുകളും , നല്ലൊരു HUNTING സീൻ കാണാൻ കാത്തുനിൽക്കുന്ന കുറെ സഫാരി വണ്ടികളും , എന്താണ് സംഭവിക്കാൻ
പോകുന്നതെന്നറിയാതെ മുൾമുനയിൽ നിൽക്കുന്ന ആളുകൾ. പയ്യെ പയ്യെ കൂട്ടത്തിൽ നിന്ന് അല്പമേ അകന്നു പുല്ലു മേയുന്ന അമ്മയും കുഞ്ഞുമായിരുന്നു അവരുടെ ലക്ഷ്യം. നല്ലൊരു അവസരം വന്നപ്പോ ൾ സിംഹക്കൂട്ടം അതിനെ ആക്രമിച്ചു. ഒട്ടും പിഴവ് വരാതെ , നല്ല കണക്കു കൂട്ടലിൽ അവർ ‘അമ്മ കാട്ടുപോത്തിനെ കീഴ് പ്പെടുത്തി .അരമണിക്കൂറിലധികം കഴുത്തു പിടിച്ചു മുറുക്കി ഇരയെ അനങ്ങാനനുവദിക്കാതെ അതിൻ്റെ അവസാന ശ്വാസം നിലച്ചു എന്നുറപ്പിച്ച സിംഹകുട്ടൻ ആയിരുന്നു അന്നത്തെ ഹീറോ . അതെ സമയം മറ്റുള്ളവർ തീറ്റ തുടങ്ങിയിരുന്നു. ഞങ്ങളുടെ ഹീറോ നന്നായി ക്ഷീണിച്ചിരുന്നു. പൊരി വെയിലത്ത് അവനു തണൽ
കൊടുത്തത് സഫാരി വണ്ടികളായിരുന്നു. ഒരുപാട് നേരം വണ്ടികളുടെ തണലിലിരുന്നു ക്ഷീണമകറ്റിയതിനു ശേഷമാണവൻ തീറ്റ തുടങ്ങിയത്.

എൻ്റെ പ്രിയ ചിത്രം

ഇഷ്ടപ്പെട്ട ചിത്രങ്ങൾ കുറച്ചുണ്ടെങ്കിലും അത്ര സ്ഥിരമായി കാണാത്ത ഒരു കാഴ്ചയായ കുഞ്ഞൻ മൂങ്ങ (little owl) പാമ്പിനെ പിടിച്ചു നിൽക്കുന്ന ചിത്രം ആണ് എൻ്റെ പ്രിയ ഫോട്ടോ . ആ കാഴ്ച പകർത്തിയത് ഖത്തറിലെ ഒരു ഫാമിൽ വെച്ചാണ്. ഖത്തറിലെ എല്ലാ ഫോട്ടോഗ്രാഫർമാരുടെയും ഒരു പക്ഷിനിരീക്ഷണകേന്ദ്രം തന്നെയാണാ ഫാം . രണ്ടു വർഷം മുൻപ് എൻ്റെ മസായി മാര യാത്ര കഴിഞ്ഞു തിരികെ എത്തിയതിനു ശേഷമുള്ള ഒരു അവധി ദിവസം ഉച്ച കഴിഞ്ഞു വെറുതെ ക്യാമറയെടുത്തു പുറത്തിറങ്ങി , ഫാമിലേക്കു പോയി . പാതിവഴി എത്തിയപ്പോഴാണ് ട്രിപ്പ് കഴിഞ്ഞു എത്തിയതി നു ശേഷം ബാറ്ററി ഒന്നും ചാർജ് ചെയ്തില്ലായിരുന്നു എന്ന കാര്യമോർത്തത് . ഏതായാലും ഇറങ്ങിയതു കൊണ്ട് , ഉള്ള ചാർജും കൊണ്ട് കിട്ടുന്നതെടുക്കാം എന്നൊക്കെ കരുതി ഫാമിലേക്കു തന്നെ പോയി . കുറച്ചു കറങ്ങി , കാര്യമായ കി ളികളെ ഒന്നും കാണാത്തതു കൊണ്ട് തിരികെ വരാൻ തീരുമാനിച്ചു.

മൂങ്ങകളുടെ ഒരു ഏരിയ ഉണ്ട്, അവിടെ കൂടെ നോക്കി തിരിച്ചു വീട്ടിൽ പോകാമെന്നു വെച്ചു .സമയം ഏകദേശം അസ്തമയം അടുക്കുന്നുണ്ടായിരുന്നു.
രണ്ടു മൂന്നു മുങ്ങകൾ പുൽച്ചാടികളെ പിടിച്ചു തിന്നുന്ന ചി ത്രങ്ങൾ ഒക്കെ കിട്ടി , വന്നത് വേസ്റ്റ് ആയില്ല എന്നോർത്തു വണ്ടി തിരിച്ചു. മൂങ്ങകൾ അപ്പോഴും ആക്റ്റീവായിരുന്നു . ലൈറ്റും എൻ്റെ ക്യാമറ ബാറ്ററിയും കുറവായതിനാൽ തിരിച്ചു പോകാമെന്നു വിചാരിച്ചു നിൽക്കുമ്പോളാണ് ഒരു മൂങ്ങയുടെ കാലിനടുത്ത്,
ഒരു വാല് പോലെ എന്തോ കണ്ടത്. വീണ്ടും നോക്കിയപ്പോളാണ് അതൊരു പാമ്പാണെന്നത് മനസ്സിലായത് . പുല്ലിനിടയിൽ ആയതു കൊണ്ട് ഫോട്ടോ എടുക്കാൻ പറ്റിയില്ല. പെട്ടെന്നത് പാമ്പിനെയും കൊണ്ട് പറന്നു വണ്ടിയുടെ കുറച്ചു കൂടെ അടുത്ത് വന്നിരുന്നു. ക്യാമറ എപ്പോൾ വേണമെങ്കി ലും ഓഫ് ആയിപ്പോകുമെന്ന അവസ്ഥയിലായിരുന്നു. പാമ്പിനെയും കൊണ്ട് പറക്കുന്ന ഫോട്ടോ മിസ്സായെങ്കിലും നല്ല കുറച്ചു പടങ്ങൾ എടുത്ത ഉടനെ ക്യാമറ ഓഫായിപ്പോയി

അപ്രതീക്ഷി തമാ യി കിട്ടിയ പടം !!!

ഇന്ത്യ യി ൽ സ്ഥിരമാ യി പോകുന്ന സ്ഥലം കബിനി ആണ്. നാട്ടിൽ അവധിക്കു വരുമ്പോൾ വയനാടും കബിനിയും ഒക്കെ പോവാൻ ശ്രമി ക്കാറുണ്ട്. ആദ്യമായി വൈൽഡ് ലൈഫ് സഫാരി നടത്തിയതും കബിനി നാഗർഹൊളെ നാഷണൽ പാർക്കിലാണ്. പത്തോളം സഫാരി നടത്തിയെങ്കിലും അവസാന സഫാരിയിലാണ് ആദ്യമായി ഒരു കടുവയെ കാണാൻ കഴിഞ്ഞത്. ബന്ദിപ്പൂരും വീട്ടിൽ നിന്നധികം ദൂരമില്ലാത്തതിനാൽ ഫാമിലിയായി പോയിട്ടുണ്ട്,. പിന്നെ , ജിം കോർബെറ്റ് നാഷണൽ പാർക്ക്, ഉത്തരാഖണ്ഡിൽ സറ്റാൽ,പാങ്ങോട്ട്, റാനി കേത് തുടങ്ങിയ സ്ഥലങ്ങളി ൽ
പക്ഷി നി രീക്ഷണത്തിനാ യി പോയിട്ടുണ്ട്.

ജിം കോർബെറ്റ് ഇഷ്ടപ്പെട്ട ഒരു ഡെസ്റ്റിനേഷനാണ്. അവിടെയുള്ള സഫാരിയും താമസവും എല്ലാം നല്ലതാണ്. അവിടത്തെ ലാൻഡ്‌സ്‌കേപ്പും വൈൽഡ് ലൈഫും കൂടെ ഒന്നിച്ചു വരുമ്പോൾ പടങ്ങൾക്ക് ഒരു പ്രത്യേക ഭംഗി ആണ്. എവിടെ പോയാലും വീണ്ടും വീണ്ടും പോകാൻ പ്രേരിപ്പിക്കുന്ന, ചില കാര്യങ്ങളുണ്ടാവാറുണ്ട്,
നീലഗിരി , ഊട്ടി ,കൂനൂർ തുടങ്ങിയ സ്ഥലങ്ങളിലും പക്ഷിനി രീക്ഷണത്തിനായി യാത്ര ചെ യ്തിട്ടുണ്ട്. വേഴാമ്പലിനെ നോക്കി നടക്കുന്നതിനിടയിൽ ഞാനും ഗൈഡും കാട്ടുപോത്തിൻ്റെ മുന്നിൽ പെട്ടുപോയിട്ടുണ്ട്.

പാപുവ ന്യൂഗിനി യാത്ര
പാപുവ ന്യൂഗിനി യാത്ര വളരെ കാത്തിരുന്നു ചെയ്തതാണ്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ്, ഞങ്ങൾ പതിനൊന്നു പേരടങ്ങുന്ന ഗ്രൂപ് അവിടേക്കു യാ ത്ര പോയത്. കൊച്ചിയിൽ നിന്ന് സിങ്കപ്പൂർ വഴി പോർട്ട് മോറിസ്‌ബി ആയിരുന്നു ലാൻഡ് ചെയ്തത്. പോ ർട്ട് മോറിസ്‌ബി (port Moresby) പാപുവ ന്യൂ ഗിനിയുടെ തലസ്ഥാ നം ആണ്. അവിടെ ഒരു ദിവസം താമസിച്ചു. വാരിരാട്ട നാഷണൽ പാർക്കിൽ സന്ദർശനം നടത്തി . പാപുവ ന്യൂഗിനിയുടെ നാഷണൽ ബേർഡായ Raggiana bird-of-paradise
നെയും barking owl, barred owlet nightjar തുടങ്ങി മറ്റു ചില കിളികളുടെയും ചിത്രങ്ങളെടുത്തു.ഇണയെ ആകർഷിക്കാൻ ആയി ചിറകു കുലുക്കി തല ആട്ടി നൃത്തം വെക്കുന്ന ആൺകിളികൾ മനോഹരമായ കാഴ്ചയാണ്. ഉയരം കൂടിയ മരങ്ങളുടെ ചി ല്ലകളാണ് ഇവർ നൃത്തം വെക്കാൻ തിരഞ്ഞെടുക്കുന്നത്. പസഫിക് അഡ്വന്റി സ്റ്റ് യൂണിവേ ഴ്സിറ്റി ക്യാമ്പസിനുള്ളിലാണ് papuan
frogmouth ന്റെ ചിത്രമെടുക്കാൻ കഴിഞ്ഞത്.


അടുത്ത ദിവസം രാവിലെ ലോക്കൽ ഫ്ലൈറ്റിൽ മൗണ്ട് ഹേഗനിലേക്കു (Mount Hagen) പറന്നു.Mount Hagen എയർപോർട്ടിൽ നിന്ന് ഏകദേശം 1 മണിക്കൂർ യാത്ര ചെയ്താൽ കുമിൾ ലോഡ്ജിൽ എത്താം . സമുദ്രനിരപ്പിൽ നിന്ന് 8500 അടി ഉയരത്തിൽ കിടക്കുന്ന ഒരു മൊണ്ടെയ്ൻ (montane) ഫോറെസ്റ്റിനു നടുക്ക് ആണ് കുമിൾ ലോഡ്ജ്. പക്ഷിനിരീക്ഷണത്തിനു പറ്റിയ സ്ഥലമാണ്. ചുറ്റുവട്ടത്തെ തന്നെ കുറെ കിളികളുടെ ചിത്രം എടുക്കാൻ കഴിഞ്ഞു. അതിരാവിലെ എഴുന്നേറ്റു വണ്ടിയും കൂടുതലും കാൽനടയും ആയിട്ടാണ് പക്ഷി നിരീക്ഷണം .കാടുകളിലും കുന്നുകളിലും
ഗ്രാമങ്ങളിലും ഒക്കെ ഒരുപാട് ദൂരം നടന്നു കഷ്ടപ്പെട്ടു വേ ണം birds ഓഫ് paradise നെ കണ്ടു കിട്ടാൻ.തൂവലിനു വേണ്ടിയുള്ള വേട്ടയാടൽ കാരണം മനുഷ്യരെ നല്ല പേടി ആണ്. ഗോത്രവർഗക്കാർ തൊപ്പികൾ അലങ്കരിക്കാൻ വേണ്ടി കുന്തം എറിഞ്ഞു കൊന്നു, തൂവൽ എടുക്കുന്നത് കാരണം കിളികളുടെ എണ്ണവും വളരെ കുറവാണ്.

കുമുൾ ലോഡ്ജിൽ നിന്ന് ഏകദേശം രണ്ടു മണിക്കൂർ ദൂരമുള്ള Komanga എന്ന സ്ഥലത്തേക്ക് ആയിരുന്നു അടുത്ത യാത്ര . റോഡ് മാർഗം ആയി രുന്നു യാ ത്ര. ഗോത്രവർഗക്കാർ തമ്മിൽ ഉണ്ടായിരുന്ന കലഹം കാരണം വഴിയിൽ ഉള്ള Wapenmanda ഗ്രാമം കത്തിച്ചു ചാമ്പലാക്കിയ ഒരു സമയം ആയിരുന്നു . അത് കാരണം ആ ഗ്രാമം കഴിയുന്നത് വരെ പോലീസ് പ്രൊട്ടക്ഷനോട് കൂടി ആയിരുന്നു യാത്ര. വൈൽഡ് ലൈഫും പക്ഷി നിരീക്ഷണവും മാറ്റി വെച്ച് പാപുവ ന്യൂ ഗിനിയയുടെ കൾച്ചറൽ ഷോ കാണുക എന്നതായിരുന്നു അടുത്ത രണ്ടു ദിവസത്തെ പ്ലാൻ. പാപുവ ന്യൂഗിനിയയിലെ ഗോത്രവർഗക്കാർ വിശേഷാവസരങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്ന ഒരു രീതി ആണ് മുമു(Mumu). ഒരു തരം ബേക്കിംഗ് ആണ് ഇത്. വലിയ വിസ്താരമുള്ള അധികം ആഴം ഇല്ലാത്ത കുഴി ഉണ്ടാക്കി അതിൽ ഉരുളൻ കല്ലുകൾ ഇട്ടു തീ ഇട്ടു ചുട്ടു പഴുപ്പിക്കും . അതിനുശേഷം അതിനു മുകളിലായി വാഴയിലകൾ നിരത്തി , മധുരക്കിഴങ്ങ് ,ഏത്തക്കായ, പന്നിയിറച്ചി തുടങ്ങിയവ ഇടും . അതി നു
മുകളിൽ വീണ്ടും വാഴയിലയും ചുട്ടുപഴുത്ത അകലുകളും വെക്കും . ഒന്നര രണ്ടു മണിക്കൂർ കഴിഞ്ഞു പാകമായ ഭക്ഷണം പുറത്തെടുക്കും . ഇങ്ങനെ പാകം ചെയ്യുന്ന മധുരക്കിഴങ്ങ് രണ്ടു മൂന്നു ദിവസം ഒക്കെ കേടു കൂടാതെ ഇരിക്കും , മാത്രമല്ല വലിയ അളവിൽ ഉണ്ടാക്കുകയും എല്ലാവർക്കും വിതരണം ചെയ്യുകയും ഉണ്ട്. ഞങ്ങളെ
സ്പെഷ്യൽ അതിഥികളായി കണ്ടു ഞങ്ങൾക്ക് കാണാൻ വേണ്ടി പന്നിയെ കൊന്നു, മുമു ചെയ്തു തന്നു. ഇവിടത്തെ ഗോത്രവർഗ്ഗക്കാരുടെ പ്രധാന ഭക്ഷണവും കൃഷിയും മധുരക്കിഴങ്ങ് ആണ്. കൂടാതെ വാഴയും പപ്പായയും യഥേഷ്ടം ഉണ്ട്. പന്നികൾ അവരുടെ ഒരു പ്രസ്റ്റീ ജ് ന്റെ അളവുകോൽ ആണ്. കല്യാണത്തിന്
സ്ത്രീധനമായി കൊടുക്കുന്നതും പന്നികളെ ആണ്. പുരുഷൻ സ്ത്രീക്ക് ആണ് സ്ത്രീധനം കൊടുക്കുന്നത്.നൂറും ആയിരവും പന്നികൾ ഒക്കെ ആണ് കണക്ക്.
അടുത്ത ദിവസം ഞങ്ങൾക്ക് വേണ്ടി ഒരു cultural ഷോയും സംഘടിപ്പിച്ചിരുന്നു. ഗോത്രവർഗക്കാർ അവരുടെ ട്രഡീഷണൽ വേഷങ്ങളും അലങ്കാരങ്ങളും മേക്കപ്പും ഒക്കെ ഇട്ടു നൃത്തം വെക്കുകയും പാട്ടു പാടുകയും ചെയ്തു. സ്ത്രീകൾ മാറ് മറക്കാതെ ആണ് നൃത്തം .


പാപുവ ന്യൂഗിനിയയി ൽ പ്രധാനപ്പെട്ട cultural ഷോ ആയ എങ്ക(Enga) cultural ഷോ ഞങ്ങളവിടെയുള്ള ദിവസങ്ങളിൽ ആയിരുന്നു. വബാഗ് (Wabag ) എന്ന സ്ഥലത്തു വെച്ചായിരുന്നു ഈ ഉത്സവം . അതൊരു സ്പെഷ്യൽ അനുഭവം ആയി രുന്നു. ഞങ്ങൾ അവരുടെ പ്രധാന അതിഥികൾ ആയിരുന്നു. പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള സ്വാഗതം ആയിരുന്നു അവിടെ . വർണാഭമായ നൃത്തങ്ങൾ കൊണ്ട് ഞങ്ങളുടെ മൊത്തം ട്രിപ്പ് തന്നെ എന്നെന്നും ഓർമ്മിക്കുന്ന ഒന്നാക്കി മാറ്റിയത് ഈ ഒരു ദിവസം ആയിരുന്നു. അവിടെ നിന്ന് നേരെ വീണ്ടും മൗണ്ട് ഹേഗനിലേക്ക് തിരിച്ചു. അടുത്ത ദിവസം പോർട്ട് മോറിസ്‌ബിയിലേക്കു പറന്നു. അവിടെ വൈകീട്ടും രാവിലെയും ഫോട്ടോ സെഷൻ കഴിഞ്ഞതിനു ശേഷം നാട്ടിലേക്ക് തിരിച്ചു.

സ്ത്രീ എന്ന നിലയിൽ യാത്രകൾ, സഫാരികൾക്കിടയിൽ ഒന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.
താമസിക്കാനും മറ്റും ഒറ്റയ്ക്ക് പോകുമ്പോൾ സ്പെഷ്യൽ പരിഗണന കിട്ടിയിട്ടുമുണ്ട്. നൈനിറ്റാളും കെനിയയും ഒക്കെ ഒറ്റയ്ക്ക് ഞാൻ പോ യി ട്ടുണ്ട്. എൻ്റെ വീട്ടുകാർ ഫുൾ സപ്പോർട്ട് ആണ്. ഭർത്താവും മക്കളും എൻ്റെ മാതാപിതാക്കളും എല്ലാം ഞാൻ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയതിൽ സന്തോഷിക്കുന്നവരാണ്. ഞാൻ മടിച്ചു നിന്നാലും യാത്രകൾ പോകാനെന്ന നിർബന്ധിക്കുന്നത് ഭർത്താവ് പ്രകാശാണ് .പല സഫാരികൾക്കും ഭർത്താവും കുട്ടികളും കൂടെ വരാറും ഉണ്ട്. ആഗ്രഹം ഉണ്ടെങ്കിലും കുടുംബത്തിലെ കാര്യങ്ങൾ അവതാളത്തിൽ ആകുമോ എന്ന് ടെൻഷൻ അടിച്ചു പല യാത്രകളും വേണ്ടെന്നു വെക്കുന്നത് ഞാനാണ്. സ്ത്രീ എന്ന രീതിയിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ചെയ്യാൻ വ്യക്‌തിപരമായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ള ബുദ്ധിമുട്ട് എന്റെ ഭാഗത്തു നിന്നുള്ള മടിയും വീട്ടിലെ കാര്യങ്ങൾ ആലോചിച്ചുള്ള ടെൻഷനും മാത്രമാണ് . പാപുവ ട്രിപ്പ് പോലും ഭർത്താവിൻ്റെ നിരന്തരമായ മോട്ടിവേഷൻ കൊണ്ട് ഞാൻ പോകാൻ തീരുമാനിച്ചതാണ്.

ഇനിയും ഒരുപാട് യാത്രകൾ ചെയ്യണം നല്ല ഒരുപാട് ചിത്രങ്ങൾ ക്യാമറയിൽ പകർത്തണം എന്നതാണ് ആഗ്രഹം…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Read the article at  https://stories.impresa.in